വാധ്യാരുടെ കീർത്തനം; ചുവടുവെച്ച്​ കുടുംബം

ഗുരുവായൂര്‍: തൃപ്പൂണിത്തുറ ചെട്ടിത്തറ വെങ്കിടേശ്വര വാധ്യാരുടെ കീർത്തനത്തിന് ചുവടുവെച്ച് അദ്ദേഹത്തി​െൻറ മകളും മരുമകളും പേരക്കുട്ടിയും. കൊങ്കിണി ഭാഷയില്‍ വാധ്യാർ രചിച്ച 'രാമസുഖേല സ്മരണ' എന്ന കീർത്തനത്തിനൊപ്പമാണ് 63കാരിയായ മകൾ പ്രസന്നയും പ്രസന്നയുടെ മരുമകൾ അഞ്ജുവും പേരക്കുട്ടി ശ്രീനിധിയും നൃത്തം ചെയ്തത്. കീർത്തനത്തിന് ഓർക്കസ്ട്ര ഒരുക്കിയതാവട്ടെ പ്രസന്നയുടെ മകൻ ശ്രീകുമാറും. ചൊവ്വാഴ്ച രാവിലെയാണ് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ തലമുറകളുടെ സംഗമം തീർത്ത നൃത്താവിഷ്കാരം അരങ്ങേറിയത്. പ്രസന്ന തന്നെയാണ് പിതാവി​െൻറ കീർത്തനത്തിന് ഈണം പകർന്നത്. 40 വർഷത്തിന് ശേഷമാണ് പ്രസന്ന വീണ്ടും ചിലങ്കയണിഞ്ഞ് വേദിയിലെത്തിയതെന്ന സവിശേഷതയും ഉണ്ടായിരുന്നു. മരുമകൾ അഞ്ജു കീർത്തനത്തിന് നൃത്താവിഷ്കാരം ഒരുക്കി. അരങ്ങിലും അണിയറയിലും തലമുറകളുടെ സംഗമമായി അരങ്ങേറിയ കലാവിഷ്കാരത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ്എതിരേറ്റത്. തെരഞ്ഞെടുപ്പ് ഇന്ന് ഗുരുവായൂര്‍: നഗരസഭയുടെ ക്ഷേമം, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11ന് നടക്കും. എൽ.ഡി.എഫിലെ ധാരണയനുസരിച്ച് ഘടകകക്ഷികളിലെ അധ്യക്ഷന്മാർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. രണ്ട് സമിതികളിലും സി.പി.എം പ്രതിനിധികളാണ് അധ്യക്ഷ സ്ഥാനത്തെത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.