തെളിയാത്ത തെരുവ്​ വിളക്കുകളിൽ ഉടക്കി പ്രതിപക്ഷം

കുന്നംകുളം: നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതിലും അറ്റകുറ്റപ്പണി നടത്താത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പുതുതായി സ്ഥാപിച്ച വിളക്കുകളില്‍ ഭൂരിഭാഗവും തെളിയുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മഴ പെയ്തതോടെ തെരുവ് വിളക്കുകൾ മിഴി തുറക്കാതെയായി. വിളിച്ചാല്‍ കരാറുകാർ ഫോണെടുക്കാറില്ലെന്നും എ.എസ്. ശ്രീജിത്ത്, ഗീത ശശി, കെ.കെ. മുരളി എന്നിവര്‍ കുറ്റപ്പെടുത്തി. തുടർന്ന് തെരുവ് വിളക്കുകളുടെ പ്രശ്‌ന പരിഹാരത്തിന് എന്‍ജിനീയറെ യോഗം ചുമതലപ്പെടുത്തി. നഗരസഭ കെട്ടിടത്തില്‍ പത്രപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിച്ചിരുന്നവർ ഉപയോഗിക്കുന്ന ഗോവണി മുറി പൂട്ടാനുള്ള നിയമ നടപടി സ്വീകരിക്കുന്നതിനും കരാര്‍ പുതുക്കി നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. നഗരാസൂത്രണ വിഭാഗം തയാറാക്കിയ കരട് മാസ്റ്റര്‍പ്ലാന്‍ കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി വീണ്ടും പ്രദര്‍ശിപ്പിക്കും. ജവഹര്‍ സ്‌ക്വയര്‍ സ്റ്റേഡിയത്തി​െൻറ നിര്‍മാണം വേഗത്തിലാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയും അനുമോദിക്കാനും തീരുമാനിച്ചു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജു സി. ബേബി, കെ.കെ. മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.