വാട്ടർ അതോറിറ്റി പൈപ്പിടൽ തടഞ്ഞ കേസ്​: പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ജാമ്യം

ചാവക്കാട്: ദേശീയപാതയിൽ വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പിടുന്നത് തടഞ്ഞ കേസിൽ ഒരുമനയൂർ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ജാമ്യം ലഭിച്ചു. ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലീന സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ചാക്കോ, ജാസിറ ജംഷീർ, നസ്റ, സിന്ധു അശോകൻ എന്നിവർക്കാണ് ചാവക്കാട് മുൻസിഫ് കോടതി ജാമ്യം അനുവദിച്ചത്. കോടതി ആവശ്യപ്പെട്ടാൽ ഹാജരാവണമെന്ന ഉപാധിയോടെയാണ് ജാമ്യം. കഴിഞ്ഞ ഏപ്രിൽ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കരുവന്നൂർ കുടിവെള്ള പദ്ധതിക്ക് വേണ്ടി ദേശീയപാതയിൽ ഒരുമനയൂർ തങ്ങൾപടിക്ക് സമീപം പൈപ്പിടാനെത്തിയ വാട്ടർ അതോറിറ്റിയുടെ ജോലി തടസ്സപ്പെടുത്തിയെന്നായിരുന്നു കേസ്. ഒരുമനയൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ പഞ്ചായത്തി​െൻറ സ്ഥലത്തുകൂടെ പൈപ്പിടേണ്ട എന്ന നിലപാടിലായിരുന്നു ജനപ്രതിനിധികൾ. പല തവണ പരാതി നൽകിയിട്ടും വാട്ടർ അതോറിറ്റി അധികൃതർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് നടപടിയെടുക്കുന്നില്ലെന്നും ജനപ്രതിനിധികൾ ആരോപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.