ചാവക്കാട്: സ്വകാര്യ വായ്പക്ക് ഈടായി നൽകിയ ഭൂമിയുടെ രേഖകൾ ബാങ്കിൽ പണയം വെച്ച് വൻതുക തട്ടിച്ച കേസിൽ പരാതിക്കാരിക്ക് അനുകൂലമായ വിധി കോടതി ശരിവെച്ചു. പുന്നയൂർകുളം അമ്മാശംവീട്ടിൽ പരമേശ്വരിയമ്മയാണ് കബളിപ്പിക്കപ്പെട്ടത്. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച് മാനേജർ കീഴ്കോടതി വിധിക്കെതിരെ നൽകിയ അപ്പീലാണ് ചാവക്കാട് സബ്കോടതി ജഡ്ജി ചെലവുസഹിതം തള്ളിയത്. പൂങ്കുന്നം തൊട്ടോക്കാട്ട് ലെയിനിൽ പരമേശ്വരൻനായരുടെ മകൻ കണ്ണനിൽ നിന്ന് 50,000 രൂപ പരമേശ്വരിയമ്മ കടം വാങ്ങിയിരുന്നു. ഈടായി പരമേശ്വരിയമ്മക്കും മറ്റും അവകാശപ്പെട്ട 1.44 ഏക്കർ സ്ഥലത്തിെൻറയും മറ്റും പട്ടയം അടക്കമുള്ള രേഖകൾ നൽകി. തൃശൂർ കിഴക്കേകോട്ട ലൂർദ്പുരം റോഡിൽ അക്കരവീട്ടിൽ ദേവസിയുടെ മകൻ സാബു മുഖേനെയാണ് പരമേശ്വരിയമ്മ ഇടപാടുകൾ നടത്തിയത്. സാബുവും കണ്ണനും യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ചിൽ നിന്ന് പരമേശ്വരിയമ്മയുടെ രേഖകൾ നൽകി ഭീമമായ സംഖ്യ വായ്പയെടുത്തു. ബാങ്കിെൻറ ബ്രാഞ്ച് മാനേജർ ആലപ്പുഴ പുന്നപ്ര മുരുകാലയത്തിൽ ശ്യാംരാജും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള അർജുന കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിെൻറ പേരിലെടുത്ത വായ്പക്ക് പരമേശ്വരിയമ്മയുടെ സ്ഥലത്തിെൻറ രേഖകളും മറ്റു വ്യാജ രേഖകളുമാണ് ഈടായി നൽകിയിരുന്നത്. വായ്പ തിരിച്ചടക്കാതെ പലിശയടക്കം 91 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ടെന്ന ബാങ്ക് നോട്ടീസ് കിട്ടിയപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പരമേശ്വരിയമ്മ അറിയുന്നത്. തുടർന്ന് സാബു, കണ്ണൻ, ശ്യാംരാജ് എന്നിവർക്കെതിരെ പരമേശ്വരിയമ്മ ചാവക്കാട് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ കേസിൽ കോടതി പരമേശ്വരിയമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. വിധിക്കെതിരെ ബാങ്ക് നൽകിയ അപ്പീലാണ് ചാവക്കാട് സബ് കോടതി തള്ളിയത്. സംഭവത്തിൽ ചതി, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പ്രതികൾക്കെതിരെ പരമേശ്വരിയമ്മ കുന്നംകുളം മജിസ്േട്രറ്റ് കോടതിയിൽ നൽകിയ കേസും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.