പാടത്ത് അറവുമാലിന്യം തള്ളി

എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കം - തലശ്ശേരി റോഡിൽ തൃക്കണാപതിയാരം ഭാഗത്തെ റോഡരികിലെ നെൽ പാടത്തേക്ക് അറവുമാലിന്യം തള്ളി. പാടത്ത് കൂർക്ക കൃഷിക്കാർക്ക് ദുർഗന്ധം കാരണം പണിയെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചന്ദനമരം കടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ എരുമപ്പെട്ടി: പുതുരുത്തി വനത്തിൽനിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ എരുമപ്പെട്ടി വനപാലകർ പിടികൂടി. തമിഴ്നാട് സ്വദേശികളായ സംഘത്തിലെ മൂന്നുപേർ രക്ഷപ്പെട്ടു. പുതുരുത്തി വെട്ടിക്കാട് ഹിൽ റിസർവ് ഫോറസ്റ്റിൽ നിന്നാണ് സംഘം ചന്ദനമരം മുറിച്ച് കടത്തിയത്. അപരിചിതരായവരെ വനത്തിനുള്ളിൽ കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതി​െൻറ അടിസ്ഥാനത്തിലാണ് എരുമപ്പെട്ടി ഡെപ്യൂട്ടി റേഞ്ചർ ഭാസി ബാഹുലേയ​െൻറ നേതൃത്വത്തിൽ വനത്തിൽ പരിശോധന നടത്തിയത്. തമിഴ്നാട് തിരുവണ്ണാമല ജില്ലയിലെ പെരുങ്ങാട്ടൂർ ദേശത്തുള്ള പൊന്നുച്ചാമിയാണ് (55) പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് കിലോ ചന്ദനമരം കണ്ടെടുത്തു. പെരുങ്ങാട്ടൂർ സ്വദേശികളായ ദാമോദരൻ, രാമകൃഷ്ണൻ, മിഹി എന്നിവരാണ് ഓടിരക്ഷപ്പെട്ടവർ. എരുമപ്പെട്ടി മേഖലയിലെ ഒഴിഞ്ഞ പറമ്പുകളിൽ നിന്നിരുന്ന ചന്ദന മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കളവുപോയിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ജെ. ശ്രീജിത്ത്, എം.വി. രജീഷ് എന്നിവരും റെയ്ഡിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.