വരാപ്പുഴ കസ്​റ്റഡി മരണം: മുഖ്യമന്ത്രിയുടെ ഓഫിസിെൻറ പങ്ക് അന്വേഷിക്കണം ^ബി.ജെ.പി

വരാപ്പുഴ കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ പങ്ക് അന്വേഷിക്കണം -ബി.ജെ.പി തൃശൂർ: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. അട്ടപ്പാടി മുതൽ വരാപ്പുഴ വരെ ബി.ജെ.പി നടത്തുന്ന ജീവൻ രക്ഷ മാർച്ചിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സി.പി.എം ഭരണത്തിൽ പിന്നാക്ക ജനവിഭാഗങ്ങളെ വേട്ടയാടുകയാണ്. അട്ടപ്പാടിയിൽ മാർച്ച് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച മധുവി​െൻറ മാതാവിനെ സി.പി.എം ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. മധുവി​െൻറയും ശ്രീജിത്തി​െൻറയും കുടുംബങ്ങൾക്ക് അർഹമായ ധനസഹായം നൽകിയിട്ടില്ല. മാഹിയിൽ കലാപത്തിനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നിൽ പാർട്ടിക്കുള്ളിലെ ഭിന്നതയാണ്. കൊലപാതകത്തിൽ ബി.ജെ.പിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കട്ടെയെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ജില്ല പ്രസിഡൻറ് എ. നാഗേഷ്, അനീഷ് ഇയ്യാൽ, കെ.പി. ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.