ആറാട്ടോടെ കൂടല്‍മാണിക്യം ക്ഷേത്രോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട: ആചാരപ്പെരുമ വിളിച്ചറിയിച്ച് ആറാേട്ടാടെ കൂടൽമാണിക്യം ക്ഷേത്രോത്സവം കൊടിയിറങ്ങി. രാവിലെ തിരുവാഭരണവും ചന്ദനവും ചാര്‍ത്തി എഴുന്നള്ളിയ സംഗമേശ്വന് ശ്രീഭൂതബലി നടത്തി. ആനപ്പുറത്ത് പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി മതില്‍ കെട്ടിന് പുറത്തേക്ക് എഴുന്നള്ളി. നാഗസ്വരത്തി​െൻറയും ചെണ്ടമേളത്തി​െൻറയും അകമ്പടിയോടെ രാവിലെ ഒമ്പതോടെയാണ് കൂടപ്പുഴയിലേക്ക് ആറാട്ടിന് പുറപ്പെട്ടത്. സർക്കാറിന് വേണ്ടി പൊലീസ് റോയൽ സല്യൂട്ട് നൽകി. തുടർന്ന് കൂടപ്പുഴയിലായിരുന്നു ആറാട്ട്. തുടർന്ന് ഭഗവാന്‍ പഞ്ചവാദ്യത്തി​െൻറ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. കൊട്ടിലാക്കല്‍ പറമ്പിന് സമീപം പഞ്ചവാദ്യം അവസാനിപ്പിച്ചു. പിന്നീട് പാണ്ടിമേളത്തി​െൻറ അകമ്പടിയോടെ മതില്‍കെട്ടിന് അകത്തേക്ക് എഴുന്നള്ളി. 12 പ്രദക്ഷിണം നടത്തി കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് പൂജകള്‍ പൂര്‍ത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.