െചറുതുരുത്തി: ജ്യോതി എൻജിനീയറിങ് കോളജിൽ ഫാബ് ലാബ് ആരംഭിച്ചു. സാേങ്കതിക സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എം. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ് മിഷൻ, സാേങ്കതിക സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് ലാബ് സ്ഥാപിച്ചത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആധുനിക യന്ത്രങ്ങളാണ് ലാബിൽ ഒരുക്കിയിരിക്കുന്നത്. ലാബിലെ സൗകര്യങ്ങൾ വിദ്യാർഥികൾക്കു പുറമെ പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യമുണ്ട്. മാനേജർ മോൺ. തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജെയ്സൺ പോൾ മുളേരിക്കൽ, അസിസ്റ്റൻറ് മാനേജർ ഫാ. ജോജു ചിരിയൻകണ്ടത്ത്, അഡ്മിനിസ്ട്രേറ്റർ തോമസ് മാത്യു, ഡോ. സി.കെ. രാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.