കൊടുങ്ങല്ലൂർ ടൗൺ ബാങ്ക്: ലീഗ് പിന്തുണയോടെ ഇടതു​മുന്നണി തൂത്തുവാരി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് പിന്തുണയോടെ ഇടതുമുന്നണിക്ക് മികച്ച വിജയം. എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിലേറെ വോട്ട് സ്വന്തമാക്കിയാണ് എൽ.ഡി.എഫ് വിജയം. അറുപതിനായിരത്തിലേറെ വോട്ടർമാരുള്ള ബാങ്കിൽ പതിനായിരത്തിൽ പരം സമതിദായകർ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെയാണ് ലീഗ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പരിചയസമ്പന്നരോടൊപ്പം പുതുമുഖങ്ങളെയും അണനിരത്തി എൽ.ഡി.എഫിനെ നേരിടാൻ നഗരസഭയിലെ നാല് നഗരസഭ കൗൺസിലർമാർ ഉൾപ്പെടുന്ന പാനലാണ് ബി.ജെ.പി രംഗത്തിറക്കിയത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷവും ഇടതുപാനലിൽ മത്സരിച്ചവർക്ക് കിട്ടി. വിജയികൾ: ടി.പി. ബാലകൃഷ്ണ മേനോൻ, കെ.കെ. സുരേന്ദ്രൻ, വി.എ. െകാച്ചുമൊയ്തീൻ, യു.കെ. ദിനേശൻ, വി.കെ. ബാലചന്ദ്രൻ, പി. രാമൻകുട്ടി, കെ.ജി. ശിവാനന്ദൻ, കെ.എം. മുഹമ്മദ് നവാസ്, സി.പി. എലിസബത്ത്, രാധിക അനിൽകുമാർ, സുധ രഞ്ജിത്ത്, മുഹമ്മദ് അഷറഫ്. എൽ.ഡി.എഫ് പാനലിലെ അർജുനൻ നേരത്തേ എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ടിരുന്നു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് നഗരത്തിൽ പടക്കം പൊടിച്ച് പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.