തിന്മയുടെ കടന്നുകയറ്റത്തെ തടയാൻ കൂട്ടായ്മകൾക്ക് കഴിയണം ^ റഫീഖ് അഹമ്മദ്

തിന്മയുടെ കടന്നുകയറ്റത്തെ തടയാൻ കൂട്ടായ്മകൾക്ക് കഴിയണം - റഫീഖ് അഹമ്മദ് വടക്കേക്കാട്: നാട്ടിൻപുറത്തി​െൻറ നന്മയുടെ സംസ്കാരത്തിന് മേൽ നാഗരിക തിന്മകളുടെ കടന്നുകയറ്റം തടയാൻ ഗ്രാമീണ കൂട്ടായ്മകൾക്ക് കഴിയണമെന്ന് കവി റഫീഖ് അഹമ്മദ്. കുന്നത്തൂർ റസിഡൻറ്സ് അസോസിയേഷൻ ഏഴാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. 50 വർഷം പിന്നിട്ട ദമ്പതികളെയും അസോസിയേഷ​െൻറ പൊതുകിണർ പദ്ധതി ചെലവ് വഹിച്ച പാലപ്പെട്ടി തെക്കൂട്ട് ശറഫുദ്ദീനെയും െഡപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എ. ആയിഷ, സ്മരണ ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറി സി.ടി. സോമരാജ്, പ്രസ് ക്ലബ് പ്രസിഡൻറ് എം.വി. ജോസ്, ഡോ. നഹീൽ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്ക് സ്നേഹക്കിറ്റ് വിതരണം ചെയ്തു. ജനറൽ കൺവീനർ ഉമർ അറക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.എസ്. സുരേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. ഗോപാലൻ (ചെയർ.), ഉമർ അറക്കൽ (ജന. കൺ.), വി. ബാലകൃഷ്ണൻ (സെക്ര.), അച്ചമ്പാട്ട് സുരേഷ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.