മാള: കുഴൂരിൽ . തുമ്പരശ്ശേരി കളപ്പുരക്കല്‍ സന്തോഷിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തിനശിച്ചത്. ഐ.ടി ഉപകരണങ്ങൾ ഒഴികെ 40 ലക്ഷം രൂപയുടെ ബള്‍ബും മെറ്റീരിയലും സ്റ്റോക്കുണ്ടായിരുന്നതായി ഉടമ പറഞ്ഞു. കമ്പ്യൂട്ടറുകള്‍, മെഷനറികള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാങ്കില്‍നിന്ന് ലോണ്‍ എടുത്താണ് ഈ യുവ സംരംഭകന്‍ 2014ൽ ഫാക്ടറി ആരംഭിക്കുന്നത്. വിവരമറിഞ്ഞ് മാള ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.