കൊടുങ്ങല്ലൂർ: നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തതായി നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ അറിയിച്ചു. ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയ്യുകയും, ശുചിത്വമില്ലാത്ത രീതിയിൽ സൂക്ഷിക്കുകയും ചെയ്ത ആഹാര സാധനങ്ങളാണ് പിടിച്ചെടുത്തത്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ സൂക്ഷിച്ച്വെച്ച ഭക്ഷണവും പിടിച്ചെടുത്തു. ഇവരിൽ നിന്നും പിഴ ഇൗടാക്കാനുള്ള നോട്ടീസും നൽകി. തെരുവിൽ ഭക്ഷണം വിൽക്കുന്നവർ മലിനമാക്കുന്നതിനെതിരെയും നടപടി തുടങ്ങി. കച്ചവടം കഴിഞ്ഞ് വണ്ടികൾ റോഡിൽ ഇടാൻ അനുവദിക്കില്ല. വണ്ടികൾ തിരികെ കൊണ്ടുപോകാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കുംവരെ ഭക്ഷ്യ വിൽപന കേന്ദ്രങ്ങളിൽ പരിശോധന തുടരുമെന്നും െചയർമാൻ അറിയിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഷീല ഭായ്, ഹെൽത്ത് ഇൻസ്പെക്ടർ എസ്.പി. ജെയിംസ്, ജെ.എച്ച്.െഎമാരായ െഎ.വി. രാജീവൻ, എൻ.എച്ച്. നജ്മ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.