തൃശൂര്‍: ഗവ. എന്‍ജിനീയറിങ് കോളജിലെ മഞ്ഞപ്പിത്തബാധ സംബന്ധിച്ച് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. ഫെബ്രുവരി മുതലാണ് എന്‍ജിനീയറിങ് കോളജില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ആഴ്ചകള്‍ക്കകം രോഗം പടരുന്നത് അനിയന്ത്രിതമാവുകയായിരുന്നു. 400ഓളം വിദ്യാർഥികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിെൻറ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിെൻറ സഹായം തേടിയത്. ഹോസ്റ്റൽ കിണറുകളിലെ വെള്ളത്തിെൻറ ഗുണനിലവാരം പരിശോധിച്ചിട്ട് വര്‍ഷങ്ങളായെന്ന് പരാതിയുണ്ട്. 204 പേരുടെ രക്തസാമ്പിളുകളാണ് മെഡിക്കല്‍ സംഘം ശേഖരിച്ചത്. പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടാണ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ആരോഗ്യവകുപ്പിന് കൈമാറുക. വിശദമായ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം നല്‍കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി. സംഭവത്തിൽ ഡി.എം.ഒയോട് ആരോഗ്യവകുപ്പ് ഡയറക്ടറും റിപ്പോർട്ട് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.