ആനക്കര(പാലക്കാട്): വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള ദമ്പതികളെ കണ്ടെത്തി മകനൊപ്പം വിട്ടു. ഒതളൂർ സ്വദേശികളായ വിമൽകുമാർ (53), ഭാര്യ വിജയലക്ഷ്മി (45) എന്നിവരെയാണ് തൃത്താല പൊലീസ് മകെനാപ്പം വിട്ടത്. ഏറെക്കാലമായി പുണെയിൽ താമസിക്കുകയാണ് ഇരുവരും. കുറച്ചുകാലമായി നാട്ടിലുണ്ടായിരുന്ന ഇവർ പുെണക്ക് പോകുകയാെണന്ന് പറഞ്ഞ് ജനുവരിയിൽ വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു. തൃശൂരിൽനിന്ന് ട്രെയിൻ കയറിയ ഇരുവരും തിരുവനന്തപുരത്ത് അലഞ്ഞുതിരിയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉൗളംപാറയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. നാടിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും വ്യക്തമായ വിവരം നൽകാൻ ഇവർക്കായില്ല. അതിനിടെ മാതാപിതാക്കളെ കാണാനിെല്ലന്ന് വിദേശത്തുള്ള മകൻ രോഹിത്ത് തൃത്താല പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. തിരിച്ചറിയുന്നതിനായി ഒരു പഴയകാല ഫോട്ടോ മാത്രമാണ് പൊലീസിെൻറ കൈവശം ഉണ്ടായിരുന്നത്. എ.എസ്.ഐ സാജൻ, സി.പി.ഒ സമീറലി, ജയകുമാർ, ബിജു തുടങ്ങിയവർ പുെണയിലുെപ്പടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ തൃശൂരിലുള്ളതായി കണ്ടെത്തിയത്. തുടർന്ന് വിദേശത്തുള്ള രോഹിത്തിനെ വരുത്തി തിരിച്ചറിയുകയും കോടതിയിൽ ഹാജരാക്കി മകനൊപ്പം വിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.