ലോറി മോഷ്​ടിച്ച്​ ബംഗളൂരുവിൽ വിറ്റ കേസിൽ രണ്ടുപേർ അറസ്​റ്റിൽ

ലോറി മോഷ്ടിച്ച് ബംഗളൂരുവിൽ വിറ്റ കേസിൽ രണ്ടുപേർ അറസ്റ്റിൽ കൊച്ചി: തോപ്പുംപടി സ്വദേശി അസ്ലമി​െൻറ ടോറസ് ടിപ്പർ ലോറി മോഷ്ടിച്ച് ബംഗളൂരുവിൽ വിറ്റ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. ഒളിവിലായിരുന്ന ബംഗളൂരു ആഡുഗോഡി പുക്രജ് ലേ ഒൗട്ടിൽ മുന്ന എന്ന സെയ്ദ് അബ്രാർ (42), ബംഗളൂരു ബനശങ്കരി സ്റ്റേജ് IIൽ യാറബ് നഗറിൽ അക്ബർ എന്നിവരെയാണ് എറണാകുളം നോർത്ത് സി.െഎ കെ.ജെ. പീറ്റർ പിടികൂടിയത്. 2016 േമയിലാണ് മോഷണം നടന്നത്. ചേരാനല്ലൂർ സിഗ്നലിനടുത്ത് പാർക്ക് ചെയ്തിരുന്ന ലോറി മോഷ്ടിക്കാൻ പദ്ധതിയിട്ട മുന്ന പറവൂർ സ്വദേശിയായ ഡ്രൈവർ രഞ്ജിത്തിനെ പരിചയപ്പെട്ടു. ത​െൻറ ലോറിയാണെന്നും ബംഗളൂരുവിൽ എത്തിച്ചാൽ നല്ല പ്രതിഫലം തരാമെന്നും വിശ്വസിപ്പിച്ചു. ലോറിയുടെ താക്കോലും രേഖകളുടെ ഫോേട്ടാ കോപ്പിയും രഞ്ജിത്തിനെ ഏൽപിച്ചു. രഞ്ജിത്തും സുഹൃത്തുക്കളായ വിനോദ്, അമൃത ആനന്ദ് എന്നിവരും കൂടി ലോറി ബംഗളൂരുവിൽ എത്തിച്ച സമയം മുന്നയുടെ ബന്ധു അക്ബറും കൂട്ടാളികളും കൂടി രേഖകൾ പിടിച്ചുവാങ്ങി രഞ്ജിത്തിനെയും കൂട്ടുകാരെയും മർദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബനസവാഡി പൊലീസ് ലോറിയും മലയാളി യുവാക്കളെയും കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ബംഗളൂരുവിലെത്തിയ അന്നത്തെ നോർത്ത് സി.െഎ യുവാക്കളെ ഏറ്റുവാങ്ങി എറണാകുളത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. ഒളിവിൽ കഴിഞ്ഞുവന്ന മുന്ന, അക്ബർ എന്നിവർക്കായി സൈബർ സെല്ലി​െൻറ സഹായത്തോടെ അന്വേഷണം നടത്തിവരുകയായിരുന്നു. വെള്ളിയാഴ്ച പ്രതികൾ കളമശ്ശേരി ഭാഗത്ത് ഉണ്ടെന്ന് വിവരം കിട്ടി അന്വേഷണസംഘം എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. മുന്നയെ ശനിയാഴ്ച കളമശ്ശേരി കെണ്ടയ്നർ റോഡിൽനിന്ന് പിടികൂടി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അക്ബറിനെ ഇടപ്പള്ളിയിൽനിന്ന് അറസ്റ്റ് ചെയ്തത്. കേരളത്തിൽനിന്ന് ലോറികൾ മോഷ്ടിച്ച് ഇതരസംസ്ഥാനങ്ങളിൽ എത്തിച്ച് വിൽക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ.എസ്.െഎ റഫീഖ്, സി.പി.ഒ അനീഷ് എന്നിവർ സി.െഎയുടെ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.