ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പുന്നയൂർക്കുളം: മാഞ്ചിറയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ യാത്രികനായ ചേലക്കര പണിക്കവീട്ടിൽ ബഷീർ (81), ഡ്രൈവർ ചേലക്കര സ്വദേശി ഗംഗാധര​െൻറ മകൻ സുനിൽ (40) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ചമ്മന്നൂർ-ആറ്റുപുറം റോഡിൽ മാഞ്ചിറ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് നായരങ്ങാടി നവോത്ഥാൻ ആമ്പുലൻസ് പ്രവർത്തകർ പരിക്കേറ്റ ഇരുവരെയും കുന്നംകുളം റോയൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.