മുണ്ടൂർ: 'മതേതരത്വം രാഷ്ട്ര പുരോഗതിക്ക്'എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോൺഗ്രസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രചാരണ വാഹന ജാഥകളുടെ അതിരൂപതതല ഉദ്ഘാടനം മുണ്ടൂർ സെൻററിൽ അതിരൂപത സെക്രട്ടറിയും കൊട്ടേക്കാട് ഫൊറോന പ്രസിഡൻറുമായ ജോൺസൺ ജോർജിന് പതാക കൈമാറി ബിഷപ് മാർ പാസ്റ്റർ നീലങ്കാവിൽ നിർവഹിച്ചു. മുണ്ടൂർ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് ഇ.ടി. ജോൺസൺ അധ്യക്ഷത വഹിച്ചു. കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ജോജു ആളൂർ, കത്തോലിക്ക കോൺഗ്രസ് അതിരൂപത വർക്കിങ് കമ്മിറ്റി അംഗങ്ങളായ സി.വി. കുര്യാക്കോസ്, സി.എൽ. ഇഗ്നേഷ്യസ്, പ്രോഗ്രാം കൺവീനർ ബാബു എഫ്. നീലങ്കാവിൽ, കുടുംബ കൂട്ടായ്മ ഫൊറോന കൺവീനർ ഇ.എൽ. പോൾ, അഡ്വ. ജോഷി കുര്യാക്കോസ്, വിനീഷ് കോളങ്ങാടൻ, എൽസി വിൻസെൻറ്, പിൻസി പ്രിൻസ്, ബൈജു ജോസഫ്, ജിസോ ലോനപ്പൻ, ഇ.ജെ. ഷാജു, കെ.വി.ആൻറോ, ജെസി ലോനപ്പൻ, ബേബി ജോസ് തുടങ്ങിയവർ സംസാരിച്ചു. 13ന് തൃശൂരിൽ നടക്കുന്ന സമുദായ സംഗമത്തിെൻറയും റാലിയുടെയും പ്രചാരണാർഥമാണ് വാഹന ജാഥ സംഘടിപ്പിക്കുന്നത്. ഏഴിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.