പീച്ചി ഡാമിൽനിന്ന് തൃശൂരിലേക്കുള്ള പ്രധാന പൈപ്പ് കുടിവെള്ളം പാഴാവുന്നു; അടിയന്തര നടപടിക്ക്​ കലക്​ടറുടെ നിർദേശം

തൃശൂർ: പീച്ചി ഡാമിൽനിന്ന് തൃശൂരിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടി മാസങ്ങളാ‍യി കുടിവെള്ളം പാഴാവുന്നതിൽ അടിയന്തര നടപടിയെടുക്കാൻ കലക്ടർ ദേശീയപാത അതോറിറ്റിക്കും റോഡ് നിർമാണ പ്രവൃത്തികൾ നടത്തുന്ന കരാർ കമ്പനിക്കും നിർദേശം നൽകി. ദേശീയപാത ആറുവരിപാതയുടെ നിർമാണത്തിനിടെ തോട്ടപ്പടിയിൽ കാർഷിക സർവകലാശാലക്ക് മുന്നിലും കോട്ടേപ്പാടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിൽ പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് ശനിയാഴ്ച രാവിലെയാണ് കെ. രാജൻ എം.എൽ.എയും കലക്ടർ ഡോ. എ. കൗശിഗനും സ്ഥലം സന്ദർശിച്ചത്. രണ്ട് ലക്ഷം ലിറ്റർ വെള്ളം നഷ്ടമായെന്നാണ് വാട്ടർ അതോറിറ്റിയുടെ കണക്ക്. ദേശീയപാത കരാർ നിയമപ്രകാരം കേടുപാടുകൾ തീർത്ത് പ്രവർത്തനക്ഷമമാക്കേണ്ടത് കരാർ കമ്പനിയാണെന്നിരിക്കെ നടപടികളെടുക്കാതിരുന്നതാണ് നഷ്ടത്തിന് കാരണമെന്ന് വാട്ടർ അതോറിറ്റി നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശപ്രകാരം മറുപടി നൽകിയിരുന്നു. ഇതുകൂടി ചേർത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കലക്ടറുടെ സന്ദർശനം. പൈപ്പുകളുടെ പുനർനിർമാണത്തിനായി 1.20 കോടിയുടെ നിർമാണ ചെലവ് തയ്യാറാക്കി വാട്ടർ അതോറിറ്റി ദേശീയപാത അതോറിറ്റിക്ക് നൽകിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. തൃശൂർ നഗരത്തിലേക്കും സമീപത്തെ പത്തോളം പഞ്ചായത്തുകളും മെഡിക്കൽ കോളജ് ഉൾപ്പെടുന്ന പ്രധാന ആരോഗ്യ കേന്ദ്രങ്ങളും പീച്ചി പൈപ്പ് ലൈനിെന ആശ്രയിച്ച് കഴിയുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.