യു.പിയിൽ ദലിത്​ യുവതിയെ വെട്ടിക്കൊന്നു

യു.പിയിൽ ദലിത് യുവതിയെ വെട്ടിക്കൊന്നു ബന്ദ: ഉത്തർപ്രദേശിൽ ദലിത് യുവതിയെ കോടാലികൊണ്ട് വെട്ടിക്കൊന്നു. മഹോബ ജില്ലയിലെ ഖന്ന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്യോദി ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുൻ ഗ്രാമമുഖ്യ​െൻറ വീട്ടിലെ കാലിത്തൊഴുത്തിൽ ജോലി ചെയ്യുകയായിരുന്ന ഗിരിജയാണ് (35) മരിച്ചത്. ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് സൂപ്രണ്ട് എൻ. കൊളാഞ്ചി പറഞ്ഞു. മൃതദേഹത്തിനു സമീപത്തുനിന്ന് കൊലചെയ്യാനുപയോഗിച്ച കോടാലി കണ്ടെത്തി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.