പരസ്യവരുമാനവും സുരക്ഷയും ലക്ഷ്യം: അതിവേഗ റെയിൽപാതക്ക്​ ഇരുവശത്തും മതിൽനിർമാണം പരിഗണനയിൽ

ന്യൂഡൽഹി: അതിവേഗ റെയിൽപാതയുടെ വശങ്ങളിൽ മതിൽ നിർമിച്ച് അതിൽ പരസ്യങ്ങൾ പതിക്കാൻ അനുമതി നൽകുന്ന പദ്ധതിയുമായി. പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമേ ട്രാക്കുകളുടെ സുരക്ഷയും മതിൽ നിർമാണത്തിലൂടെ ഉറപ്പാക്കാമെന്നാണ് കണക്കുകൂട്ടൽ. ഭൂമി കൈയേറ്റം, കന്നുകാലികളും മറ്റും അതിക്രമിച്ച് കടക്കൽ എന്നിവ തടയാനും മതിൽ ഉപകരിക്കും. ശബ്ദം പുറത്തേക്ക് കടക്കാത്ത തരത്തിലെ മതിലുകളാണ് പരിഗണനയിലുള്ളത്. ട്രെയിനുകൾ കടന്നുപോകുേമ്പാഴുള്ള ശബ്ദം പുറത്തുള്ളവരിലുണ്ടാക്കുന്ന അസ്വസ്ഥത കുറക്കാൻ ഇതുമൂലം സാധിക്കും. ദക്ഷിണ ഡൽഹിയിലെ തിരക്കേറിയ ട്രാക്കിൽ നടപ്പാക്കിയ പൈലറ്റ് പദ്ധതിയിലൂടെ മതിൽകടന്ന് പുറത്തെത്തുന്ന ശബ്ദം 20 ഡെസിബെല്ലിൽ താഴെയാക്കാനായതായി റെയിൽവേ വൃത്തങ്ങൾ പറയുന്നു. ഏഴ്എട്ട് അടി പൊക്കത്തിലാണ് മതിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഡൽഹിമുംബൈ പാത അതിവേഗ പാതയായി ഉയർത്തുന്ന പദ്ധതിയിൽ മതിൽ നിർമാണവും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്പ്രസ് ട്രെയിനുകൾ 160 കിലോമീറ്റർവരെ വേഗത്തിൽ ഒടുന്ന ഇൗ ട്രാക്കിൽ മതിൽ അനിവാര്യമാണെന്നാണ് റെയിൽവേയുടെ നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.