ഭരത്​ പി.ജെ. ആൻറണി സ്​മാരക അവാർഡ്​ മച്ചാട്​ വാസന്തിക്ക്​

തൃശൂർ: ഭരത് പി.ജെ. ആൻറണി സ്മാരക അഭിനയ-സംഗീത പ്രതിഭ അവാർഡിന് നടിയും ഗായികയുമായ മച്ചാട് വാസന്തി അർഹയായെന്ന് ജൂറി ചെയർമാൻ സംഗീത സംവിധായകൻ വിദ്യാധരൻ അറിയിച്ചു. 15,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ജൂൺ ഒമ്പതിന് സാഹിത്യ അക്കാദമി ഹാളിൽ അക്കാദമി ചെയർമാൻ വൈശാഖൻ സമ്മാനിക്കും. പാർട്ട്-തൃശൂർ ഒ.എൻ.ഒ ഫിലിംസ് എന്നിവയുടെ 19ാം വാർഷിക സമ്മേളനത്തി​െൻറ ഭാഗമായി ബിന്നി ഇമ്മട്ടി ഫിലിംസുമായി സഹകരിച്ചാണ് അവാർഡ് നൽകുന്നത്. ജൂറി അംഗങ്ങളായ സി. രാവുണ്ണി, ബിന്നി ഇമ്മട്ടി, ചാക്കോ ഡി. അന്തിക്കാട് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.