ആമ്പല്ലൂര്‍: പുതുക്കാട് ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി . ബുധനാഴ്ച രാത്രി മുംബൈയിലെ ബന്ധുവീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് മുംബൈ ബാന്ദ്ര ഈസ്റ്റ് കോടതിയില്‍ ഹാജരാക്കി. പിന്നീട് കോടതിയില്‍നിന്ന് നാട്ടിലെത്തിക്കുന്നതിന് സമയം അനുവദിച്ചുകൊണ്ടുള്ള വാറൻറ് വാങ്ങിയശേഷം വ്യാഴാഴ്ച രാത്രി പ്രതിയെയും കൊണ്ട് അന്വേഷണ സംഘം നാട്ടിലേക്ക് തിരിക്കും. ശനിയാഴ്ച സംഘം നാട്ടിലെത്തും. ഞായറാഴ്ച ഉച്ചക്കാണ് കുണ്ടുക്കടവ് പയ്യപ്പിള്ളി ബിരാജു ഭാര്യ ജീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സാരമായി പൊള്ളലേറ്റ ജീതു മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. സംഭവത്തിനുശേഷം ബിരാജു മുംബൈയിലെ ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇയാളുടെ നാട്ടിലെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് മുംബൈയിലേക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് സൂചന കിട്ടിയത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.