തൃശൂർ: െചങ്ങാലൂർ കുണ്ടുകടവിൽ യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് തീവെച്ച കൊന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വെള്ളിക്കുളങ്ങര മോനൊടി കണ്ണോളി വീട്ടിൽ ജനാർദനെൻറ മകൾ ജീതുവിനെ (29) ഭർത്താവ് പയ്യപ്പിള്ളി ബിരാജു പരസ്യമായി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിലാണ് കേസെടുത്തത്. ജീതുവുമായി അകന്നു കഴിയുന്ന ബിരാജു കുടുംബശ്രീ സംഘടിപ്പിച്ച അയൽക്കൂട്ടത്തിലേക്ക് വന്ന് ഭാര്യയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യം കുടുംബശ്രീ കോഓഡിനേറ്ററും പഞ്ചായത്ത് സെക്രട്ടറിയും വിശദീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തിെൻറ കൺമുന്നിൽ ജീതുവിനെ കൊലപ്പെടുത്തിയതിന് ശേഷം പൊലീസ് സ്വീകരിച്ച നടപടി വിശദീകരിക്കാൻ തൃശൂർ റൂറൽ പൊലീസ് സൂപ്രണ്ടിനോടും കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 29നാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും നോക്കിനിൽക്കെ ജീതുവിനെ ഭർത്താവ് ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചത്. അന്വേഷണ റിപ്പോർട്ടും വിശദീകരണങ്ങളും മൂന്നാഴ്ചക്കകം ലഭിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കേസ് ഇൗമാസം 24ന് തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.