​ൈഹകോടതി ഉത്തരവിട്ടു; വെറ്ററിനറി സർവകലാശാല വർധിപ്പിച്ച സീറ്റ്​ കുറച്ചു

തൃശൂർ: അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ വെറ്ററിനറി സർവകലാശാല വർധിപ്പിച്ച 100 ബി.വി.എസ്സി (ബാച്ചിലർ ഒാഫ് വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബൻഡറി) സീറ്റ് ഹൈകോടതി ഉത്തരവിനെ തുടർന്ന് വെട്ടിക്കുറച്ചു. സർവകലാശാല ആസ്ഥാനമായ വയനാട് പൂക്കോടും തൃശൂർ മണ്ണുത്തിയിലുമുള്ള കോളജുകളിൽ വർധിപ്പിച്ച സീറ്റിനനുസരിച്ച സൗകര്യങ്ങളില്ലെന്ന വെറ്ററിനറി കൗൺസിൽ ഒാഫ് ഇന്ത്യയുടെ കണ്ടെത്തലി​െൻറ അടിസ്ഥാനത്തിൽ സീറ്റ് കുറക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതോടെ, രണ്ടു കോളജിലും ഇൗ വർഷം 80 വീതം സീറ്റിലേക്ക് മാത്രമേ പ്രവേശനം നടത്താനാവൂ. മണ്ണുത്തിയിൽ സീറ്റ് 140 ആയും പൂക്കോട് 120 ആയും വർധിപ്പിച്ചത് ഡോ. ബി. അശോക് സർവകലാശാല വൈസ് ചാൻസലറായിരുന്ന കാലത്താണ്. ലബോറട്ടറി, ഹോസ്റ്റൽ, ക്ലാസ് മുറികൾ തുടങ്ങിയവയുടെ അഭാവം അപ്പോൾതന്നെ വിഷയമായിരുന്നു. കഴിഞ്ഞ വർഷം കോളജിലെ എസ്.എഫ്.െഎ യൂനിയൻ സീറ്റ് വർധനക്കെതിരെ ഹൈകോടതിയെ സമീപിച്ചു. തുടർന്ന് വർധിപ്പിച്ച സീറ്റിലേക്കുള്ള പ്രവേശനം മരവിപ്പിച്ചിരുന്നു. അതിനു ശേഷമാണ് വെറ്ററിനറി കൗൺസിൽ മണ്ണുത്തിയിലും പൂക്കോടും പരിശോധനക്ക് എത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കൗൺസിൽ കണ്ടെത്തി. ൈഹകോടതി വെറ്ററിനറി കൗൺസിലിനോടും സർവകലാശാലയോടും വിശദീകരണം തേടിയിരുന്നു. കൗൺസിലി​െൻറ റിപ്പോർട്ടിലെ കണ്ടെത്തലുകളെ ഖണ്ഡിക്കാൻ സർവകലാശാലക്ക് കഴിഞ്ഞില്ല. അതേസമയം, സീറ്റ് വെട്ടിക്കുറച്ചതുമില്ല. ഇൗ വർഷം പ്രവേശനം നടത്തരുതെന്നും വർധിപ്പിച്ച സീറ്റ് കുറക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ വീണ്ടും ഹൈകോടതിയെ സമീപിച്ചു. കാമ്പസുകളിൽ എസ്.എഫ്.െഎ രണ്ടാഴ്ചയോളം സമരവും നടത്തി. മാനദണ്ഡം പാലിച്ചില്ലെങ്കിൽ കോളജുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന് വെറ്ററിനറി കൗൺസിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ സർവകലാശാലയുടെ സമീപനത്തിനെതിരെ കൗൺസിൽ ശക്തമായ വിമർശനവും ഉന്നയിച്ചിരുന്നു. വിഷയം ഹൈകോടതി അന്തിമമായി പരിഗണിച്ചപ്പോൾ സർവകലാശാല വ്യക്തമായ തീരുമാനം അറിയിക്കാത്ത സാഹചര്യത്തിൽ വർധിപ്പിച്ച 100 സീറ്റ് കുറക്കാൻ ഉത്തരവിടുകയായിരുന്നു. ഇേതത്തുടർന്നാണ് സർവകലാശാല സീറ്റ് കുറക്കാൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.