വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തില്‍ 99.6 ശതമാനം വിജയം

ആമ്പല്ലൂര്‍: എസ്.എസ്.എൽ.സി പരീക്ഷയിൽ . ആകെയുള്ള 17 സ്‌കൂളുകളില്‍ 13എണ്ണം നൂറുശതമാനം വിജയം കൊയ്തു. 193 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഉണ്ട്. ഗവ.സ്‌കൂളുകളില്‍ 25 പേര്‍ക്കും എയ്ഡഡ് സ്‌കൂളുകളില്‍ 168 പേർക്കുമാണ് എപ്ലസുള്ളത്. ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളിൽ ആറിലും നൂറുശതമാനം വിജയം. മണ്ഡലത്തില്‍ 2338 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ ഒമ്പതുപേര്‍ മാത്രമാണ് പരാജയപ്പെട്ടത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മുപ്ലിയം ഹയര്‍സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 102 കുട്ടികളും വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലാണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. എഴുതിയ 333 വിദ്യാര്‍ഥികളും വിജയിച്ചു. മണ്ഡലത്തിലെ സ്‌കൂളുകളിൽ നടപ്പാക്കിയ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ ഭാഗമായി നടപ്പാക്കിയ പ്രതിഭാ കേന്ദ്രങ്ങള്‍, ശാസ്ത്രജീവനം, സ്‌കോളര്‍ഷിപ് പരിശീലനങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് ഉന്നതവിജയം നേടാന്‍ സഹായകമായതായി അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.