സ്വനപേടക അർബുദത്തിൽനിന്ന് മോചനം; സംസാരശേഷി വീണ്ടെടുത്ത്​ ബോബസ്​

അമലനഗർ: സ്വനപേടകത്തിലെ അർബുദ ബാധയെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട ബോബസിന് ഇനി സംസാരിക്കാം. എറണാകുളം ചേലാമറ്റം സ്വദേശി നിജോഭവനിൽ ബോബസിനാണ്(56) ശസ്ത്രക്രിയ വഴി സംസാരശേഷി വീണ്ടുകിട്ടിയത്. അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിൽ 'വോയ്സ് പ്രോസ്തസിസ് ഇൻസെർഷൻ' ശസ്ത്രക്രിയ വഴിയാണ് ഇത് സാധിച്ചത്. നെതർലാൻഡ്സിൽനിന്ന് എത്തിച്ച പ്രോസ്തസിസ് ആണ് ഉപയോഗിച്ചത്. അർബുദം ബാധിച്ച 'വോയ്സ് ബോക്സ്' നീക്കി. തുടർന്ന് ലീനിയർ ആക്സിലറേറ്റർ ഉപയോഗിച്ചുള്ള റേഡിയേഷനും പിന്നീട് കീമോ തെറപ്പിയും നൽകി. അർബുദത്തിൽനിന്ന് മോചിതനായെങ്കിലും സംസാരശേഷി നഷ്ടപ്പെട്ടതോർത്ത് ബോബസ് വിഷമത്തിലായിരുന്നു. ബോബസിന് ഇപ്പോൾ പഴയതു പോലെ എളുപ്പത്തിലും ശബ്ദത്തിലും വായിക്കാം. ഡോ. ജേക്കബ് കുര്യൻ, ഡോ. ഹരികുമാർ ഉണ്ണി, ഇ.എൻ.ടി സർജൻ ആൻഡ്രൂസ് ജോസഫ്, അനസ്തെറ്റിസ്റ്റ് ഡോ.എൻ. രവി, റേഡിയേഷൻ വിഭാഗം മേധാവി ഡോ. ജോമോൻ റാഫേൽ എന്നിവരാണ് ചികിത്സിച്ചത്. നെല്ല് സംസ്കരണ പ്ലാൻറിൽ ശുചീകരണ തൊഴിലാളിയായ ബോബസ് ഇ.എസ്.ഐയുടെ സഹായത്തോടെയാണ് ചികിത്സക്ക് വിധേയനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.