മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം - ഡി.എം.ഒ

തൃശൂർ: വിൽവട്ടം, എളവള്ളി തുടങ്ങി വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ നിർദേശിച്ചു. മലിന ജലത്തിലൂടെയാണ് മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത്. സാധാരണയായി പൂർണ വിശ്രമത്തിലൂടെ മാറുന്ന രോഗമാണെങ്കിലും അപൂർവമായി മരണ കാരണമായേക്കാം. കിണറുകൾ അടിക്കടി ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശാസ്ത്രീയമായി അണുനശീകരണം നടത്തണം. രോഗം പിടിപെട്ടാൽ കൃത്യസമയത്ത് ചികിത്സ തേടണം. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം സൂപ്പർ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടത്തുകയും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. തട്ടുകടകൾ, ലഘു ഭക്ഷണശാലകൾ, ഹോട്ടലുകൾ, കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികൾ, ഉത്സവം നടക്കുന്ന സ്ഥലങ്ങൾ എന്നിവ ആരോഗ്യ വകുപ്പി​െൻറ കർശന നിരീക്ഷണത്തിലാണ്. 'സമൂഹത്തി​െൻറ അതിജീവനത്തിന് ധാർമികത അനിവാര്യം' തൃശൂർ: മനുഷ്യ സമൂഹത്തി​െൻറ അതിജീവനത്തിന് മൂല്യങ്ങളും ധാർമികതയും അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക്. 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്' തലക്കെട്ടിൽ നടത്തുന്ന കാമ്പയി​െൻറ ഭാഗമായി സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിലാണ് പരിപാടി നടന്നത്. എല്ലാ ജീവജാലങ്ങൾക്കും സഹജമായി മൂല്യബോധമുണ്ടെന്നും മനുഷ്യ​െൻറ മൂല്യബോധം മതങ്ങളിലൂടെ ലഭ്യമായതാണെന്നും വിഷയമവതരിപ്പിച്ച സമദ് കുന്നക്കാവ് പറഞ്ഞു. മതങ്ങളല്ല സാമ്പത്തിക അധികാരമാണ് മൂല്യങ്ങളെ നിർണയിച്ചതെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു. ജീവനുള്ളതും ഇല്ലാത്തതുമായ സകല വസ്തുക്കളെയും പോലെ ഭൂമിയുടെ ഒരു സ്വാഭാവിക ഘടകമായി നമ്മെത്തന്നെ മനുഷ്യൻ തിരിച്ചറിയണമെന്നും അപ്പോൾ ലഭിക്കുന്ന മൂല്യങ്ങളാണ് സന്തുലിതമായ ജീവിതം സാധ്യമാക്കുകയെന്നും ആർ.കെ. ആശ പറഞ്ഞു. സമൂഹത്തി​െൻറ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് മൂല്യങ്ങൾ രൂപപ്പെടുന്നതെന്നും അതിന് ദിവ്യത്വമില്ലെന്നും ടി.കെ. വാസുവും കാലത്തിന് ആപേക്ഷികമായി മാറിക്കൊണ്ടിരിക്കുന്നതാണ് മൂല്യങ്ങളെന്ന് സാബുരാജും പറഞ്ഞു. മതമൂല്യങ്ങൾ മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളും കൂടി കുട്ടികളെ പഠിപ്പിക്കണമെന്ന് ശശാങ്കൻ പറഞ്ഞു. ഡേവീസ് കണ്ണനായ്ക്കൽ, ജോയ് മണ്ണൂർ, പ്രഫ. ജോൺസ്, ഡോ.എം. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഫസൽ കാതിക്കോട്, പി.എ. വാഹിദ്, ജെയിംസ് മുട്ടിക്കൽ, തുടങ്ങിയവർ പങ്കെടുത്തു. എം.എ. ആദം അധ്യക്ഷത വഹിച്ചു. ഉമർ അബൂബക്കർ സ്വാഗതം പറഞ്ഞു. ഏകദിന സെമിനാർ ചെറുതുരുത്തി: പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളജ് ഹൗസ് സർജൻസ് അസോസിയേഷൻ ആറാം ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് വാതസമീക്ഷ 2018 - ഏകദിന സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. വിനീഷ്, ശാന്തിഗിരി ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. നാഗഭൂഷണം എന്നിവർ സംസാരിച്ചു. ഡോ. ജോസ് പൈകട, ഡോ. ജോമോൻ ജോസഫ്, ഡോ. അർജുൻ എന്നിവർ ക്ലാസെടുത്തു. ബിരുദദാനം 11ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.