ഫിനോമിനല്‍ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ഓഫിസ് എറണാകുളത്തേക്ക് മാറ്റി

ചാലക്കുടി: കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിനെത്തുടര്‍ന്ന് ഫിനോമിനല്‍ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘം ഓഫിസ് ചാലക്കുടിയില്‍നിന്ന് എറണാകുളത്തേക്ക് മാറ്റി. ഇതോടെ ഈ കേസില്‍ പരാതികളും മറ്റും നല്‍കേണ്ടവര്‍ക്ക് എറണാകുളത്തെ ലിസി ജങ്ഷനിലേക്ക് പോകേണ്ടി വരും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനെത്തുടര്‍ന്ന് നാളുകളായി ചാലക്കുടി സൗത് ജങ്ഷനില്‍ ഫിനോമിനലി​െൻറ ശ്രീകുമാര്‍ ബില്‍ഡിങ്ങിലെ പഴയ ഓഫിസ് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അന്വേഷണസംഘം. പരാതിക്കാര്‍ക്ക് ഇവിടെയെത്താൻ സൗകര്യപ്രദമായിരുന്നു. എന്നാല്‍ ഓഫിസിന് വൈദ്യുതി ചാര്‍ജ്ജായി ഭീമമായ തുക കുടിശ്ശിക ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ചാലക്കുടി കെ.എസ്.ഇ.ബിക്കാര്‍ ഫ്യൂസ് ഊരിയത്. പണം അടക്കാന്‍ ക്രൈംബ്രാഞ്ച് വിഭാഗം തയാറായിരുന്നു. എന്നാല്‍ ഇതി​െൻറ കണക്ഷന്‍ വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ട് കെട്ടിട ഉടമ അപേക്ഷ നല്‍കിയതാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.