ആമ്പല്ലൂര്‍: തൃക്കൂരില്‍ മൊബൈല്‍ ടവറിെൻറ ഷെല്‍ട്ടറിനുള്ളിലെ ബാറ്ററികള്‍ മോഷണം പോയതായി പരാതി. വോഡഫോണിെൻറ തൃക്കൂര്‍ മംഗലംതണ്ടിലുള്ള ടവറിെൻറ ഷെല്‍ട്ടറില്‍നിന്നാണ് 24 ബാറ്ററികള്‍ മോഷണം പോയത്. വൈദ്യുതി തടസ്സം നേരിടുമ്പോള്‍ ടവറിെൻറ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ബാറ്ററികളാണ് ഇവ. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ 27ന് രാത്രിയാണ് മോഷണം പോയതെന്ന് കരുതുന്നു. 28ന് വൈകീട്ട് ടവറിനുള്ളില്‍ വൈദ്യുതി തടസ്സം നേരിട്ടതോടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സമയത്ത് കമ്പനിയുടെ എറണാകുളത്തുള്ള ഓഫിസില്‍ അപായസൂചന അലാറം മുഴങ്ങിയതോടെയാണ് ഷെല്‍ട്ടറില്‍ തകരാര്‍ സംഭവിച്ചതായി അധികൃതര്‍ അറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ബാറ്ററികള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഷെല്ട്ടറിെൻറ വാതിലിെൻറ പ്രധാന താഴ് തകരാറിലായതിനാല്‍ താല്‍ക്കാലികമായി സ്ഥാപിച്ച പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. വരന്തരപ്പിള്ളി പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.