കുന്നംകുളത്തിന് അഭിമാനം; എട്ട്​ സ്കൂളുകൾക്ക്​ നൂറ്​ ശതമാനം വിജയം

കുന്നംകുളം: എസ്.എസ്.എൽ.സി പരീക്ഷയിൽ സർക്കാർ സ്കൂളുകൾ ഉൾപ്പെടെ എട്ട് വിദ്യാലയങ്ങൾക്ക് ചരിത്ര നേട്ടം. കുന്നംകുളം ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകൾ, നാല് എയ്ഡഡ്, രണ്ട് അൺ എയ്ഡഡ് ഉൾപ്പെടെ സ്കൂളുകളാണ് നൂറ് ശതമാനം വിജയം കൈവരിച്ചത്. എം.ജെ.ഡി ഹൈസ്കൂൾ, അപ്പുണ്ണി മെമ്മോറിയൽ സ്കൂൾ, ചൊവ്വന്നൂർ സ​െൻറ് മേരീസ്, ചിറളയം ബഥനി കോൺവൻറ്, അൺ എയ്ഡഡ് സ്കൂളുകളായ ബഥനി സ​െൻറ് ജോൺസ്, സ​െൻറ് എം.എം.സി.എച്ച് സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ പേരും വിജയിച്ചു. ഗവ. ബോയ്സ് (53), ഗേൾസ് (54), എം.ജെ.ഡി (102), ചിറളയം ബഥനി (235), ചൊവ്വന്നൂർ സ​െൻറ് മേരീസ് (258), അപ്പുണ്ണി മെമ്മോറിയൽ (68), സ​െൻറ് എം.എം.സി.എച്ച്.എസ് (119), ബഥനി സ്കൂൾ (223) വിദ്യാർഥികളാണ് വിജയിച്ചത്. അഞ്ചാം തവണയാണ് ഗവ. ഗേൾസ് ഹൈസ്കൂളിന് നൂറ് ശതമാനം വിജയം ലഭിക്കുന്നത്. വിജയം കൈവരിച്ച വിദ്യാർഥികളെയും സ്കൂൾ അധികാരികളെയും മന്ത്രി എ.സി. മൊയ്തീനും നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രനും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.