ആദ്യമായി നൂറ്​ ശതമാനം വിജയം

വടക്കേക്കാട്: ഹൈസ്കൂൾ ആയി ഉയർത്തി നാലു പതിറ്റാണ്ട് പിന്നിട്ടശേഷം കൊച്ചനൂർ ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം. 84 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. മൂന്നു പെൺകുട്ടികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. ദീർഘകാലമായുള്ള നാട്ടുകാരുടെ ആഗ്രഹം ഇതോടെ സഫലമായി. വടക്കേക്കാട് പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയം ആദ്യമായി നൂറു ശതമാനം വിജയം കൈവരിക്കാൻ പ്രവർത്തിച്ച അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.