ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തീരമേഖലയിലെ സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം. മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൂറ് ശതമാനം വിജയത്തിെൻറ തിളക്കം. സ്വകാര്യ മേഖലയിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ, ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്, തൊഴിയൂർ റഹ്മത്ത്, അണ്ടത്തോട് തഖ്വ എന്നീ സ്കൂളുകൾക്കും നൂറ് ശതമാനം വിജയം. എല്ലാ വിഷത്തിലും എ പ്ലസ് നേടിയവരിൽ മമ്മിയൂർ എൽ.എഫും തിരുവളയന്നൂർ എച്ച്.എസും ഫോക്കസ് കടപ്പുറവും മുന്നിൽ. കടപ്പുറം മേഖലയിലെ വിദ്യാലയങ്ങൾ വിജയ ശതമാന നില മെച്ചപ്പെടുത്തി. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും കർഷക, കൂലിത്തൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 88 വിദ്യാർഥികളും ഉപരിപഠനത്തിനർഹരായി. സ്കൂൾ സ്ഥാപിതമായ ശേഷം ഇത് രണ്ടാം തവണയാണ് ചരിത്ര വിജയം നേടുന്നത്. രണ്ട് വർഷം മുമ്പാണ് ആദ്യമായി നൂറുശതമാനം വിജയം സ്വന്തമാക്കിയത്. മമ്മിയൂർ എൽ.എഫ് കോൺവൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 388 വിദ്യാർഥിനികളും ഉപരിപഠനത്തിന് അർഹരായി. ഒരുമനയൂർ ഐ.വി.എച്ച്.എസിൽ പരീക്ഷയെഴുതിയ 57 പേരും ഉപരിപഠനത്തിനർഹരായി. അണ്ടത്തോട് തഖ്വ സ്കൂളിൽ പരീക്ഷ എഴുതിയ 12 പേരും ഉപരിപഠനത്തിന് അർഹതനേടി. തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ 48 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇവിടെ നൂറ് ശതമാനമാണ് വിജയം. ആരംഭകാലം മുതൽ എക്കാലവും നൂറ് ശതമാനം വിജയം കൊയ്ത തിരുവത്ര പുത്തൻ കടപ്പുറം ഗവ.ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഇത്തവണ പിന്നാക്കം പോയി. ഏഴു വിദ്യാർഥികൾ മാത്രമാണ് ഇവിടെ പരീക്ഷക്കിരുന്നത്. അവരിൽ ആറ്പേർക്ക് മാത്രമാണ് വിജയിക്കാനായത്. കഴിഞ്ഞ തവണ നൂറുമേനി കൊയ്ത കടപ്പുറം ഫോക്കസ് ഇസ്ലാമിക് ഹൈസ്കൂളിന് 99 ശതമാനം കൊണ്ട് തൃപ്തരാവേണ്ടി വന്നു. അതേസമയം ഇവിടെ നാല് വിദ്യാർഥിനികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവർ കോണ്‍വൻറ് ഗേള്‍സ് ഹൈസ്‌കൂൾ കഴിഞ്ഞാൽ മേഖലയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് എടക്കഴിയൂരിലെ സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ്. 338 വിദ്യാർഥികളിൽ 319 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കടപ്പുറം വി.എച്ച്.എസ് സ്കൂളിനും നില മെച്ചപ്പെടുത്താനായി. പരീക്ഷയെഴുതിയ 69 വിദ്യാർഥികളിൽ 67 പേര്‍ വിജയിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിൽ 111 പേരിൽ 108 വിദ്യാർഥികൾക്ക് ഉപരിപഠനം നടത്താം. ചാവക്കാട് നഗരത്തിൽ പ്രവർത്തിക്കുന്ന എം.ആര്‍.ആര്‍.എം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 248 പേരിൽ 243 വിദ്യാർഥികളും വിജയിച്ചു. ഇവരിൽ മൂന്ന് വിദ്യാർഥിനികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വടേക്കക്കാട് പഞ്ചായത്തിലെ തിരുവളയന്നൂർ ഹൈസ്കൂളിൽ 229 പേർ പരീക്ഷ എഴുതിയപ്പോൾ 215 പേർക്ക് വിജയിക്കാനായി. സ്കൂളിൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും അഞ്ച് പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. ഇവരിൽ ശ്രീരാഗ് വിശ്വനാഥാണ് മേഖലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഏക ആൺകുട്ടി. വടക്കേക്കാട് പഞ്ചായത്തിലെ കൊച്ചന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളും നൂറ് ശതമാനം വിജയം നേടി ചരിത്ര നേട്ടം സ്വന്തമാക്കി. പരീക്ഷ എഴുതിയ 84 പേരും ഇവിടെ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.