കുന്നംകുളം: സർക്കാർ സ്കൂളിൽ പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആർത്താറ്റ് വലിയ വീട്ടിൽ വി.കെ. ജയപ്രകാശിെൻറയും സുമയുടെയും മകൾ വി.ജെ. ജയലക്ഷ്മിയുടെ എൻജിനീയർ ആകാനുള്ള ആഗ്രഹത്തിന് നാടിെൻറ പിന്തുണ. ജയലക്ഷ്മിയുടെ ഉപരിപഠനത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസൻ പറഞ്ഞു. എൻട്രൻസ് പരിശീലന വിദഗ്ധൻ പ്രഫ. പി.സി. തോമസുമായി സഹകരിച്ച് ജയലക്ഷ്മിയുടെ പഠനത്തിന് സൗകര്യം ഒരുക്കും. കൂലിപ്പണിക്കു പോകുന്ന ജയപ്രകാശിെൻറ മൂന്നു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് ജയലക്ഷ്മി. എല്ലാവരും പഠിക്കാൻ മിടുക്കികൾ. ജയലക്ഷ്മിയുടെ മൂത്ത സഹോദരി ജയശ്രീക്ക് കഴിഞ്ഞതവണ എസ്.എസ്.എൽ.സി പരീക്ഷക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചിരുന്നു. അനുജത്തി ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജയകൃഷ്ണയാണ്. ഗവ. ഗേൾസ് ഹൈസ്കൂൾ പ്രിൻസിപ്പൽ പി. മണികണ്ഠലാൽ, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസൻ, സെക്രട്ടറി എം. ബിജുബാൽ, ലയൺസ് ക്ലബ് പ്രസിഡൻറ് അജിത്ത് എം. ചീരൻ, എസ്.എം.സി പ്രസിഡൻറ് സി.ജി. ജോബ് രാജ്, കെ.വി. ഫാത്തിമ എന്നിവർ ജയലക്ഷ്മിയുടെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.