മരത്തംകോട് വീട്ടിനുള്ളിൽ തീപിടിത്തം

കുന്നംകുളം: മരത്തംകോട് വീട്ടിനുള്ളിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ചുങ്കത്ത് ഗോഡ്സ​െൻറ വീടി​െൻറ പിറകുവശത്താണ് തീ പിടിത്തം ഉണ്ടായത്. അടുക്കള ഭാഗം കത്തിനശിച്ചു. അലമാരയും പാത്രങ്ങളും വീടി​െൻറ മുകൾഭാഗവും പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും സമീപ വീട്ടിൽ ജോലിക്കെത്തിയവരും ചേർന്നാണ് തീയണച്ചത്. ഒരു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.