ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

എരുമപ്പെട്ടി: ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. പരിക്കേറ്റ കടങ്ങോട് കിഴക്കുമുറിയിൽ താഴത്തേതിൽ ബക്കറിനെ (58) കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച 12.30ന് കടങ്ങോട് മനപ്പടിയിലായിരുന്നു അപകടം. കിണർ ഇടിഞ്ഞുതാഴ്ന്നു എരുമപ്പെട്ടി: റോഡരികിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. എരുമപ്പെട്ടി തയ്യൂർ റോഡരികിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറാണ് വ്യാഴാഴ്ച രാവിലെ ഇടിഞ്ഞ് താഴ്ന്നത്. ഇതോടെ വാഹന ഗതാഗതം അപകടത്തിലായിരിക്കുകയാണ്. ബുധനാഴ്ച അർധരാത്രിയിലുണ്ടായ ശക്തമായ മഴയാണ് കിണർ ഇടിയാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.