തൃശൂർ: ഗവ.എൻജിനീയറിങ് കോളജിലെ വിദ്യാർഥികളിൽ മഞ്ഞപ്പിത്തം പടർന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് ഇടപെട്ടു. വെള്ളിയാഴ്ച മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥികളടങ്ങുന്ന വിദഗ്ധ സംഘം എൻജിനീയറിങ് കോളജിൽ പരിശോധനക്കെത്തും. സാമ്പിൾ ശേഖരിക്കുകയും വിദ്യാർഥികളുടെ രക്തപരിശോധന നടത്തുകയും ചെയ്യുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. കോളജ് ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥികളിൽ നാനൂറോളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിട്ടും ആരോഗ്യവകുപ്പ് പരിശോധന നടത്താതിരുന്നത് മാധ്യമങ്ങൾ പുറത്തു വിട്ടതോടെയാണ് വിദഗ്ധ പരിശോധനക്കുള്ള തീരുമാനം. കോളജിലെ സമീപത്തെ കക്കൂസ് ടാങ്കിൽനിന്ന് മലിന ജലം ഇറങ്ങി കിണറിലെ വെള്ളത്തിൽ ചേരുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിദ്യാർഥികളുടെ ആരോപണം. ഇതേത്തുടർന്നാണ് വിശദമായ പരിശോധനക്ക് ആരോഗ്യ വകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.