ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക് എരുമപ്പെട്ടി: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വടക്കാഞ്ചേരി കുമരനെല്ലൂർ വല്ലിപറമ്പിൽ വീട്ടിൽ കൃഷ്ണപ്രസാദിനെ (27) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറക്കാട് കൊല്ലംപടിയിൽ വ്യാഴാഴ്ച രാവിലെ 8.45നാണ് അപകടം. വേലൂർ ഗവ. രാജാ സർ രാമവർമ സ്കൂളിന് ചരിത്ര നേട്ടം വേലൂർ: വേലൂർ ഗവ. രാജാ സർ രാമവർമ ഹയർ സെക്കൻഡറി സ്കൂളിന് ചരിത്ര നേട്ടം. എസ്.എസ്.എൽ. സി പരീക്ഷയിൽ ആദ്യമായാണ് സ്കൂൾ നൂറുശതമാനം വിജയം നേടുന്നത്. 115 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ആറു പേർ മുഴുവൻ വിഷയങ്ങളിലും രണ്ടുപേർ ഒമ്പത് വിഷയങ്ങളിലും എ പ്ലസ് നേടി. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന സ്കൂളിെൻറ നൂറ് മേനി വിജയം അമിതാവേശമാണ് അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നൽകിയത്. സ്കൂൾ പ്രധാനാധ്യാപിക വി.എൻ. ലളിത, പി.ടി.എ പ്രസിഡൻറ് സി.എഫ്. ജോൺ ജോഫി, എസ്.എം.സി ചെയർമാൻ ബാലകൃഷ്ണൻ തുടങ്ങിയവർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം വിജയാഹ്ലാദം പങ്കിട്ടു. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 95% എരുമപ്പെട്ടി: ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷ എഴുതിയ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 95 ശതമാനം വിജയം. 654 കുട്ടികളിൽ 618 പേർ ഉപരി പഠനത്തിന് അർഹരായി. കഴിഞ്ഞ വർഷം 91 ശതമാനമായിരുന്ന സ്കൂളിലെ വിജയം. 19 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സ്കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നൂറ് ശതമാനമാണ് വിജയം. മൂന്ന് ഡിവിഷനുകളിലുള്ള 156 വിദ്യാർഥികളും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.