തൃശൂർ: ഇടവേളക്കുശേഷം എസ്.എസ്.എൽ.സി പരീക്ഷയിൽ കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസ്.എസ് നൂറുശതമാനം വിജയം തിരിച്ചു പിടിച്ചു. അധ്യാപകരുടെ കഠിന ശ്രമത്തിനുള്ള ഫലം കൂടിയായ ഇൗ വിജയത്തിന് പത്തരമാറ്റ് തിളക്കം. പരീക്ഷ എഴുതിയവരിൽ ഭൂരിഭാഗവും സാധാരണക്കാരും നിർധനരുമായ കുട്ടികൾ. പലരും ഭാഷാപരമായും പിന്നാക്കം നിന്നവർ. ഇവർക്കുവേണ്ടി അധ്യയന വർഷത്തിെൻറ തുടക്കം മുതൽ പ്രത്യേക പദ്ധതിയിട്ടു പ്രവർത്തിക്കുകയായിരുന്നു അധ്യാപകർ. പ്രിൻസിപ്പൽ സി.എസ്. വൃന്ദ അതിന് ചുക്കാൻ പിടിച്ചു. ക്ലാസ് സമയം കഴിഞ്ഞും അധിക സമയം കുട്ടികളെ പിടിച്ചിരുത്തി ക്ലാസെടുത്തു. സ്റ്റഡി ലീവ് സമയത്ത് കുട്ടികൾക്ക് പ്രത്യേക ക്ലാസെടുത്തു. പ്രയാസമുള്ള വിഷയങ്ങൾ ഒാരോ കുട്ടിയെയും േകന്ദ്രീകരിച്ച് പഠിപ്പിച്ചു. പി.ടി.എ ഇൗ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയുമേകി. കുട്ടികളുടെ പഠന നിലവാരം ഉയർത്താനുംകൂടി ലക്ഷ്യമിട്ട് പൂർവ വിദ്യാർഥി സംഘടനയായ 'അച്ചൂസ്' ആവിഷ്ക്കരിച്ച 'ശ്രദ്ധേയം' പരിപാടിയുടെ ഭാഗമായും വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ രക്ഷിതാക്കളെ വീടുകളിൽ ചെന്നുകണ്ടും കുട്ടികളെ പഠിപ്പിക്കുന്നതിനായി ബോധവത്കരണം നടത്തി. ഇക്കുറി നൂറുമേനി വിജയം കരസ്ഥമാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ശ്രമങ്ങളാണ് ലക്ഷ്യം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.