നോക്കുകൂലി: ഉത്തരവ് സ്വാഗതാർഹം -ചേംബർ തൃശൂർ: ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നത്തും നിയമ വിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉത്തരവിനെ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാനുള്ള നിശ്ചയദാർഢ്യവും ഇഛാശക്തിയും ഉണ്ടാകണമെന്നും കാപ്പിക്കാശ്, മാമൂൽ തുടങ്ങി വിവിധ പേരുകളിൽ ഈടാക്കുന്ന അനധികൃത കൂലികളും നിരക്കുകളും നോക്കുകൂലി വിഭാഗത്തിൽ ഉൾപ്പെടുത്തി നിരുത്സാഹപ്പെടുത്താനും നിർത്തലാക്കാനും നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.എ. സലിം അധ്യക്ഷത വഹിച്ചു. ടി.ആർ.വിജയകുമാർ, സജീവ്, സജീവ് മഞ്ഞില, സോളി തോമസ്, ജിജി ജോർജ്, ജോസ് കുട്ടഞ്ചേരി, ജോൺ ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.