തൃശൂര്‍: അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിെൻറ ഓർമകൾ ചിത്രീകരിച്ച 'നരകയാതനയുടെ ഇരുപത്തൊന്ന് മാസങ്ങൾ' എന്ന മലയാള ചലച്ചിത്രം 17ന് തൃശൂര്‍ റീജനല്‍ തിയറ്ററിൽ പ്രദര്‍ശിപ്പിക്കുമെന്ന് ബി.ജെ.പി. ജനറൽ സെക്രട്ടറി കെ.കെ. അനീഷ് കുമാർ, ബി.എം.എസ് ദേശീയ പ്രസിഡൻറ് സി.കെ. സജി നാരായണന്‍ എന്നിവർ അറിയിച്ചു. ഡോക്യു ഫിക്ഷെൻറ സംവിധാനം നിര്‍വഹിച്ചത് യദു വിജയ്കൃഷ്ണനാണ്. 17ന് വൈകീട്ട് നാലിന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ വിപിന്‍ കൂടിയേടത്ത്, രഘുനാഥ് സി. മേനോൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.