തൃശൂർ: സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ല പ്രസിഡൻറായി അലക്സാണ്ടർ സാം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എൻ. ശ്രീകുമാറാണ് സെക്രട്ടറി. മോഹൻദാസ് പാറപ്പുറത്ത്, കെ. കിഷോർ കുമാർ (വൈസ് പ്രസി.), രാഘവൻ മൂത്തേടത്ത്, എ.ടി. വർഗീസ് (ജോ. സെക്ര.), എൻ. മൂസക്കുട്ടി (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. സംസ്ഥാന കമ്മിറ്റിയിലേക്ക് ഡോ. ടി.വി. മുഹമ്മദലി, വി. സുരേന്ദ്രൻ, ജോർജ് പൊടിപ്പാറ എന്നിവരേയും ജില്ല കമ്മിറ്റിയിലേക്ക് ബാലകൃഷ്ണൻ കുന്നമ്പത്ത്, പി.ജെ. കുര്യാച്ചൻ, എ.കെ. വിജയൻ, എൻ.വി. ഡേവിസ് എന്നിവരേയും ജില്ല സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനം മാതൃഭൂമി മുൻ ചീഫ് എഡിറ്റർ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡോ. നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിച്ചു. വാർഷിക ജനറൽ ബോഡി യോഗം അലക്സാണ്ടർ സാമിെൻറ അധ്യക്ഷതയിൽ ചേർന്നു. സി.ആർ. രാമചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് എൻ. ശ്രീകുമാർ സംസാരിച്ചു. വി. സുരേന്ദ്രൻ റിപ്പോർട്ടും കുര്യാച്ചൻ കണക്കും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ, എ.കെ. വിജയൻ, ജോർജ് പൊടിപ്പാറ, ഡോ. ടി.വി. മുഹമ്മദാലി, കെ.പി. ആൻറണി, സി.ബി. മേനോൻ, സി.കെ. ജോർജ്, മോഹൻദാസ് പാറപ്പുറത്ത്, എൻ. മൂസക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.