വെടിക്കെട്ടിന് അനുമതിയില്ല

തൃശൂർ: തിരുവില്വാമല-പറക്കോട്ടുകാവ് താലപ്പൊലി ആഘോഷങ്ങളോടനുബന്ധിച്ച് ആറ്, 13, 14 തീയതികളിൽ വെടിക്കെട്ട് കലക്ടർ നിരോധിച്ചു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിനുള്ള സ്ഫോടക വസ്തു ലൈസൻസും വെടിക്കെട്ട് പടക്കങ്ങൾ വിതരണം ചെയ്യുന്ന ലൈസൻസിയുടെ വിവരങ്ങളും ഹാജരാക്കാൻ ക്ഷേത്രഭാരവാഹികൾക്ക് കഴിഞ്ഞില്ല. പൊതുജന സുരക്ഷ കണക്കിലെടുത്ത് വെടിക്കെട്ടിന് അനുമതി നൽകേണ്ടതില്ലെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് കലക്ടർ അനുമതി നൽകാതിരുന്നത്. ടേബിൾ ടോക്ക് വടക്കാഞ്ചേരി: ജമാഅത്തെ ഇസ്ലാമി വടക്കാഞ്ചേരി ഏരിയ തല ടേബിൾ ടോക് നടത്തി. 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ജന ഹൃദയങ്ങളിലേക്ക് ഒരു യാത്ര'എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന തല കാമ്പയി​െൻറ ഭാഗമായി വടക്കാഞ്ചേരി ജയശ്രി മിനി ഹാളിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് പരിപാടിയിൽ സൗഹൃദ വേദി കൺവീനർ ബഷീർ ദേശമംഗലം വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാഞ്ചേരി ഏരിയ പ്രസിഡൻറ് മുസ്തഫ ഏളനാട് അധ്യക്ഷത വഹിച്ചു. തനിമ ജില്ല സെ‌ക്രട്ടറി ഷക്കീർ ചെറുതുരുത്തി, പെയിൻ പാലീയേറ്റിവ് പ്രവർത്തകൻ രാമൻകുട്ടി ദേശമംഗലം, ജോസ് തറയിൽ ആറ്റത്തറ, പ്രോഗ്രാം കൺവീനർ അഷറഫ് മങ്ങാട്‌ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.