പ്രതിപക്ഷ നിലപാട് അപമാനകരം -ചെയർമാൻ ചാവക്കാട്: കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് അപമാനകരമാണെന്ന് ചെയർമാൻ എൻ.കെ. അക്ബർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇരട്ടപ്പുഴ സ്വദേശി മുഹമ്മദലി കെട്ടിടം പണിയാൻ നൽകിയ അപേക്ഷ പ്രകാരം ബൈപാസിനടുത്തുള്ള സ്ഥലത്ത് ടൗൺ പ്ലാനിങ് പ്രകാരം വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം നിർമിക്കാനാകില്ലെന്നാണ് സർക്കാർ നിർദേശം. റസിഡൻഷ്യൽ പ്രദേശമായതിനാലും പാടം, തണ്ണീർതടം എന്നിവ ഉൾപ്പെട്ടതിനാലുമാണ് കെട്ടിട നിർമാണാനുമതി നഗരസഭ നിഷേധിച്ചത്. കെട്ടിട നിർമാണത്തിനുള്ള അപേക്ഷ നഗരസഭ നിരസിച്ചപ്പോഴാണ് സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലമുടമയുടെ അപക്ഷ പുനഃപരിശോധിക്കാനാണ് ഹൈകോടതി ആവശ്യപ്പെട്ടത്. ടൗൺ പ്ലാനിങ് നിർദേശത്തിൽ നഗരസഭ ഉറച്ചുനിന്നതോടെയാണ് സ്ഥലമുടമ നഗരസഭ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ചത്. സർക്കാർ നിയമമനുസരിച്ച് പ്രവർത്തിക്കുന്ന സെക്രട്ടറിയെ സംരക്ഷിക്കാൻ നഗരസഭക്ക് ബാധ്യതയുണ്ടെന്നും അതുകൊണ്ടാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തിരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. കീഴ്കോടതികളുടെ ഉത്തരവുകൾക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി സർക്കാിനെ അറിയിക്കാൻ ചീഫ് ടൗൺ പ്ലാനർ ഉത്തരവിറക്കിയിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. വിഷയത്തിൽ നഗരസഭക്ക് തുറന്ന നിലപാടാണ്. വിഷയം സംബന്ധിച്ച് കൗൺസിൽ തുടങ്ങുന്നതിന് അൽപം മുമ്പാണ് പ്രതിപക്ഷത്തിെൻറ കത്ത് കിട്ടിയത്. സ്വകാര്യ വ്യക്തിക്കുവേണ്ടി പ്രതിപക്ഷം വാദിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് എന്തുതന്നെയായാലും പാലിക്കാൻ നഗരസഭ തയാറാണ്. സർക്കാർ നിർദേശങ്ങളെകുറിച്ച് കോടതിയെ ബോധിപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഉപാധ്യക്ഷ മഞ്ജുഷ സുരേഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.