മതിലകം: . പുതിയകാവ് ജുമാമസ്ജിദ് പടിഞ്ഞാറ് മംഗലംപുള്ളി റഫീഖിെൻറ കുടുംബം താമസിക്കുന്ന വീട്ടിലാണ് നാശനഷ്ടമുണ്ടായത്. വീട്ടിലെ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ, വീടിെൻറ ചുമര്, ടൈൽ പാകിയ തറ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. അടച്ചിട്ട വീടാകെ പുകപടലങ്ങൾ നിറഞ്ഞ അവസ്ഥയിലായിരുന്നു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മിന്നലേറ്റ് നാശനഷ്ടമുണ്ടായത്. സമീപ വീടുകളിലും മിന്നൽ ചെറിയ നാശമുണ്ടാക്കിയതായും പരിസരവാസികൾപറഞ്ഞു. വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് കൊടുങ്ങല്ലൂർ: 20 ദിവസമായി കൊടുങ്ങല്ലൂരിൽ കുടിവെള്ള വിതരണത്തിൽ വാട്ടർ അതോറിറ്റി കാണിക്കുന്ന അനാസ്ഥക്കെതിരെ കോൺഗ്രസ് നഗരസഭ പാർലമെൻററി പാർട്ടിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി. ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. പാർലമെൻററി പാർട്ടി നേതാവ് വി.എം. ജോണി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.