തൃശൂർ: കാൽപന്തിൽ ഭാവിയിലെ വാഗ്ദാനങ്ങളായ കുഞ്ഞനുജന്മാരെ കാണാൻ ഇന്ത്യൻ ഫുട്ബാളർമാരായ റിനോ ആേൻറായും കെ.പി. രാഹുലും പരിശീലന ക്യാമ്പിലെത്തി. പറവട്ടാനിയിലെ സാൻഡോസ് ക്ലബ് തൃശൂരിെൻറ ആഭിമുഖ്യത്തിൽ പറവട്ടാനി കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൗജന്യ ഫുട്ബാൾ ക്യാമ്പിലേക്കാണ് ക്യാമ്പിലെ ആദ്യകാല അംഗങ്ങൾകൂടിയായ റിനോ ആേൻറായും കെ.പി. രാഹുലും എത്തിയത്. 1998ലെ കോച്ചിങ് ക്യാമ്പിൽ അന്നത്തെ പരിശീലകരായിരുന്ന ഐ.എൽ. ജോസിെൻറയും പി.എ. ഡേവിസിെൻറയും ശിക്ഷണത്തിലായിരുന്നു റിനോ ആേൻറാ വളർന്നത്. 2010ലെ സാൻറോസിെൻറ ക്യാമ്പിലൂടെ കളി തുടങ്ങിയ കെ.പി. രാഹുൽ അണ്ടർ-17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം കൂടിയാണ്. ഇരുവരും ക്യാമ്പിൽ കുട്ടികൾക്കൊപ്പം പന്ത് തട്ടിയും അനുഭവങ്ങൾ പങ്കുവെച്ചും വിദ്യാർഥികളുടെ ആവേശമായി മാറി. ഇരുവർക്കുമൊപ്പം പന്ത് തട്ടാനും സെൽഫി എടുക്കുവാനും ഹസ്തദാനം നടത്തുവാനും കിട്ടിയ അവസരം വിദ്യാർഥികൾ പാഴാക്കിയില്ല. കോച്ച് പി.എ. ഡേവിസ്, ഡി.എഫ്.എ എക്സിക്യൂട്ടീവ് അംഗവും സാൻഡോസ് ക്ലബ് സെക്രട്ടറിയുമായ ഷോബി ടി. വർഗീസ്, റിനോയ് വർഗീസ്, പി.ടി. ഗിൽട്ടൺ, റോയ് മാത്യു, ജിജോ ചിറമ്മൽ, ചാക്കോ ചെമ്മണ്ണൂർ, എ.എഫ്. സാബു എന്നിവർ ചേർന്ന് ഇരുവരേയും സ്വീകരിച്ചു. 1984ൽ കേരള ഫുട്ബാൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തനമാരംഭിച്ച സാൻഡോസ് ക്ലബ് 1998ലാണ് 18 വയസ്സിന് താഴെയുള്ള വിദ്യാർഥികളെ ഉദ്ദേശിച്ച് നാട്ടിൽ ക്യാമ്പ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.