ഹൈകോടതിയും സർക്കാറും നിർദേശിച്ചിട്ടും കാര്യമില്ല

തൃശൂർ: കോർപറേഷ‍‍​െൻറ 2017--18ലെ ലൈഫ് പദ്ധതി പ്രകാരം ഭവന നിർമാണത്തിന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവിന് വിൽവട്ടം സോണൽ ഓഫിസിൽനിന്ന് കെട്ടിടനിർമാണ അനുമതി ലഭിക്കുന്നില്ലെന്ന് പരാതി. കോട്ടപ്പുറം 37-ാം ഡിവിഷനിലെ ശങ്കരയ്യ റോഡിൽ താമസിക്കുന്ന കെ.പി. രമയാണ് ഇത് സംബന്ധിച്ച് മേയർക്ക് പരാതി നൽകിയത്. രമയുടെയും ഭർത്താവ് സതീഷി​െൻറയും പേരിൽ നാലാം ഡിവിഷനിലുള്ള പാടുകാട് തുരുത്തിൽ സർവേ നമ്പർ 4/103ൽ കിടക്കുന്ന ഒന്നര സ​െൻറ് ഭൂമിക്ക് പൊസഷൻ/ഡാറ്റാ ബാങ്ക് എന്നിവയിൽ ഭൂമിയുടെ തരം 'നിലം'എന്ന് കാണുന്നതിനാലാണ് അനുമതി നിഷേധിച്ചത്. അനുമതിക്ക് വേണ്ടി പ്രാദേശിക നിരീക്ഷണ സമിതിക്കാണ് (എൽ.എൽ.എം.സി) ആദ്യം അപേക്ഷ നൽകേണ്ടതെന്നാണ് സോണൽ ഓഫിസിൽനിന്നുള്ള അറിയിപ്പ്. എൽ.എൽ.എം.സി.യിൽനിന്ന് അനുമതി ലഭിച്ചാൽ മാത്രമേ പെർമിറ്റ് നൽകാൻ കഴിയൂ എന്ന നിലപാടിലാണ് വിൽവട്ടം സോണൽ ഓഫിസ് എ.ഇ.ഒ. എന്നാൽ, ഈ ഭൂമി 2008ന് മുമ്പ് നികത്തിയതാണെന്നും നെൽവയൽ-തണ്ണീർത്തട നിയമപ്രകാരം രൂപംകൊണ്ട എൽ.എൽ.എം.സിയെ ഈ ഭൂമിയുടെ കെട്ടിടനിർമാണ അനുമതിക്ക് വേണ്ടി സമീപിക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം സർക്കാർ തന്നെ സർക്കുലർ പുറപ്പെടുവിച്ചതാണെന്നും ഭൂഉടമ പറയുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് വിൽവട്ടം എ.ഇ.ഒയുടെ നടപടി. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും, തദ്ദേശഭരണ മന്ത്രിക്കും അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.