കേന്ദ്രസർക്കാറിന് മനുഷ്യത്വം ഇല്ലാതായി -കെ. ചന്ദ്രൻപിള്ള തൃശൂർ: ലാഭവും അധികാരക്കൊതിയും മൂലം കേന്ദ്രസർക്കാറിന് മനുഷ്യത്വം ഇല്ലാതായെന്ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള. കുത്തകകളെ സഹായിക്കുന്ന, വർഗീയതയിൽ ഉൗന്നിയുള്ള ഭരണം മൂലം മതം, വർഗീയത, സംഘർഷം എന്നത് രാജ്യത്ത് വ്യാപകമാണ്. ഇത് വളർന്ന് ബലാൽസംഗത്തിലേക്കും കൊലയിലും എത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രചാരണ ജാഥകളുടെ സമാപനപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രൻപിള്ള. സി.ഐ.ടി.യു ദേശീയസമിതിയംഗം പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.