ചെമ്പടമേളം ലഹരിയിൽ കൂടൽമാണിക്യം ക്ഷേത്രോത്സവം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവം മൂന്നാം ദിവസം പിന്നിടുേമ്പാൾ ചെമ്പട മേളത്തി​െൻറ ലഹരിയിലാണ് ആസ്വാദകർ. ഉത്സവത്തിൽ പാഞ്ചാരി മേളത്തിനാണ് പ്രാമുഖ്യമെങ്കിലും കുടുതല്‍ തവണ കൊട്ടുന്നത് ചെമ്പട മേളമാണ്. ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേക്ക് കടക്കും. കുലീപിനി തീര്‍ത്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. പടിഞ്ഞാറെ നടയിലാണ് പഞ്ചാരി അവസാനിക്കുക. വാദ്യക്കാരില്‍ വിദഗ്ധരായവര്‍ മാത്രമാണ് ചെമ്പട കൊട്ടാനെത്തുക. തീര്‍ത്ഥക്കരയില്‍ വൃത്ത രൂപത്തിൽ നിരന്നാണ് ചെമ്പട കൊട്ടുന്നത്. പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീട് കിഴക്കേനടപ്പുരയില്‍ കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകും. കൂടല്‍മാണിക്യം ഉത്സവം രൂപകല്‍പ്പന ചെയ്തെന്ന് വിശ്വസിക്കുന്ന ശക്തന്‍ തമ്പുരാന്‍ ചെമ്പടമേളം കേള്‍ക്കാന്‍ വടക്കേ തമ്പുരാന്‍ കോവിലകത്തി​െൻറ പടിഞ്ഞാറെ ഇറയത്ത് നില്‍ക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.