മതിലകത്ത് മൂന്നിടത്ത് പൊക്കവിളക്ക് സ്ഥാപിക്കും

മതിലകം: ഗ്രാമപഞ്ചായത്തി​െൻറ മൂന്ന് പ്രദേശത്ത് പൊക്കവിളക്ക് സ്ഥാപിക്കും. ഇ.ടി. ടൈസൺ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം വാർഡിൽ ബജനമഠം ബീച്ചിലും 12-ാം വാർഡിൽ പുതിയകാവ് സ​െൻററിലും വാർഡ് ഏഴിൽ മതിലകം ബസ്സ്റ്റാൻഡിലുമാണ് സ്ഥാപിക്കുന്നത്. വാർഡ് അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുക്കുകയും എം.എൽ.എക്ക് സമർപ്പിക്കുകയുമായിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.