വോട്ടർപട്ടികയിൽ ക്രമക്കേടെന്ന് ടൗൺ ബാങ്ക്​ തെരഞ്ഞെടുപ്പ് ബഹിഷ്​ക്കരിക്കുമെന്ന് കോൺഗ്രസ്​

കൊടുങ്ങല്ലൂർ: ടൗൺ ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. മേയ് ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ ആരുംതെന്ന വോട്ട് ചെയ്യാൻ പോകില്ലെന്ന് യോഗം തീരുമാനിച്ചു. ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണ സ്വാധീനം ഉപയോഗിച്ച് തയാറാക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ബാങ്ക് പ്രവർത്തന പിരിധിവിട്ട് ആയിരക്കണക്കിന് പാർട്ടിക്കാർ േവാട്ടർപട്ടികയിൽ കടന്നുകൂടിയതും വോെട്ടടുപ്പ് ദിവസം വ്യാപകമായ കള്ളവോട്ട് സാധ്യത കണക്കിലെടുത്തുമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിൽനിന്ന് പിൻമാറാൻ തീരുമാനിച്ചതെന്ന് നേതാക്കൾ അറിയിച്ചു. ബാങ്ക് പ്രവർത്തന പരിധിയിലെ ജില്ല കോൺഗ്രസ് ഭാരവാഹികൾ, ബ്ലോക്ക് മണ്ഡലം പ്രസിഡൻറുമാർ പെങ്കടുത്ത സംയുക്ത യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സി.സി. ബാബുരാജ്, പി.എം.എ. ജബ്ബാർ, വി.എം. മൊഹിയുദീൻ, സി.എസ്. രവീന്ദ്രൻ, പ്രഫ. കെ.കെ. രവി, പി.എച്ച്. മഹേഷ്, കെ.എഫ്. ഡൊമിനിക്, ബ്ലോക്ക് പ്രസിഡൻറുമാരായ കെ.െഎ. നജീബ്, പി.കെ. ഷംസുദ്ദീൻ, സജയ് വയനപ്പിള്ളി, പി.ഡി. ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.